വാട്ട്‌സാപ്പിനെ ബാധിക്കുന്ന മാല്‍വെയറുകള്‍ പി.ഡി.എഫ്.രൂപത്തിലും ;മുന്നറിയിപ്പുമായി ഗവണ്‍മെന്റ്

whatsapp

അബുദാബി: വാട്ട്‌സാപ്പിനെ ബാധിക്കുന്ന മാല്‍വെയറുകള്‍ പി.ഡി.എഫ്.രൂപത്തിലും എത്തുന്നു എന്ന ജാഗ്രതാ നിര്‍ദേശവുമായി യു.എ.ഇ. ഗവണ്‍മെന്റ്.

വാട്ട്‌സാപ്പിലെത്തുന്ന അജ്ഞാത സന്ദേശങ്ങള്‍ നോക്കരുതെന്നും, യു.എ.ഇ. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് പൊതുജനങ്ങങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ഇ-മെയിലിലും വാട്ട്‌സാപ്പിലുമെത്തുന്ന അജ്ഞാത പി.ഡി.എഫ്. ഫയലുകള്‍ തുറന്നാല്‍ മൊബൈല്‍ ഫോണുകളടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങളെ അത് ബാധിക്കുവാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

ഈ വര്‍ഷത്തില്‍ ആദ്യ പത്ത് മാസങ്ങള്‍ക്കിടയില്‍ 600ലധികം സൈബര്‍ ആക്രമണങ്ങളാണ് നടന്നിട്ടുള്ളതെന്നും, ഗവണ്‍മെന്റ് വെബ്‌സൈറ്റുകള്‍ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

Top