പോഷകാഹാരക്കുറവ്; മഹാരാഷ്ട്രയില്‍ കുട്ടികള്‍ മരിക്കരുതെന്ന് ബോംബെ ഹൈക്കോടതി

bombay-highcourt

മുംബൈ: മഹാരാഷ്ട്രയില്‍ പോഷകാഹാരക്കുറവ് കാരണം ആദിവാസി മേഖലയില്‍ കുട്ടികള്‍ മരിക്കുന്ന സംഭവങ്ങളുണ്ടാകരുതെന്ന് സര്‍ക്കാരിനോട് ബോംബെ ഹൈക്കോടതി. പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് ജഡ്ജിമാരായ ജസ്റ്റിസ് ദിപാങ്കര്‍ ദത്ത, ജസ്റ്റിസ് ജി.എസ് കുല്‍ക്കര്‍ണി എന്നിവരാണ് സര്‍ക്കാരിന് താക്കീത് നല്‍കിയത്.

കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, എന്നിവരിലെ മരണസംഖ്യ ഉയരുന്നത് ചൂണ്ടിക്കാണിച്ചാണ് കോടതിയുടെ വിമര്‍ശനം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം ആദിവാസി മേഖലയില്‍ 73 കുട്ടികള്‍ പോഷകാഹാരക്കുറവ് കാരണം മരിച്ചുവെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നത്.

എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെങ്കില്‍ എങ്ങനെയാണ് 73 മരണം സംഭവിച്ചതെന്നായിരുന്നു കോടതിയുടെ ചോദ്യം. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ജൂലായ് വരെ എത്ര മരണമുണ്ടായി എന്നതിന്റെ കണക്ക് ഹാജരാക്കാനും കോടതി പറഞ്ഞു.

 

Top