Mallya gets away, but a TN farmer gets thrashed, dragged by police

തഞ്ചാവൂര്‍: 9000 കോടി തട്ടിച്ച് രാജ്യത്തെ നിയമ വ്യവസ്ഥയെ കബളിപ്പിച്ച് മുങ്ങാന്‍ മദ്യരാജാവിനെ സഹായിച്ച നാട്ടില്‍ പാവം കര്‍ഷകന് കൊടിയ മര്‍ദ്ദനം.

തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ ബാങ്കില്‍ നിന്ന് 3.4 ലക്ഷം രൂപ വായ്പയെടുത്ത കര്‍ഷകനെയാണ് പൊലീസും വായ്പ പിരിവുകാരനും ചേര്‍ന്ന് തല്ലിച്ചതച്ചത്. ട്രാക്ടര്‍ വാങ്ങുന്നതിന് പണം വായ്പയെടുത്ത കര്‍ഷകനെയാണ് പൊലീസ് മര്‍ദിച്ചത്. ഇയാളെ ട്രാക്ടറില്‍വച്ചും വലിച്ചിറക്കിയും മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

2011ല്‍ 3.4 ലക്ഷം രൂപയാണ് ഞങ്ങള്‍ വായ്പയെടുത്തത്. പലിശയടക്കം 4.1 ലക്ഷം രൂപ ഇതിനകം തന്നെ അടച്ചിട്ടുണ്ട്. വിളവെടുപ്പ് നടക്കാത്തതിനാല്‍ അവസാന രണ്ടുമാസത്തെ പലിശയടയ്ക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിരുന്നില്ലെന്നും കര്‍ഷകന്‍ ജി. ബാലന്റെ ഭാര്യ പറഞ്ഞു. കോടികള്‍ വായ്പയെടുത്ത വിജയ് മല്യ രക്ഷപെട്ടു. ഞങ്ങളെപ്പോലുള്ള പാവങ്ങളെ മാത്രമാണ് ഇപ്പോഴും എല്ലാവരും പീഡിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു.

കൃഷിയില്‍ വിളവെടുപ്പ് നടക്കാത്തതിനാലാണ് ബാലന് രണ്ടു മാസമായി പലിശയടയ്ക്കാന്‍ സാധിക്കാതിരുന്നത്. പലിശയടയ്ക്കാത്തതിനാല്‍ ബാങ്ക് ഇവരുടെ ട്രാക്ടര്‍ ജപ്തി ചെയ്തു കൊണ്ടുപോകുകയും ചെയ്തു.

ബാലന്റെ ട്രാക്ടര്‍ കണ്ടുകെട്ടുന്നതിന് കോടതി ഉത്തരവിട്ടിരുന്നുവെന്നും വായ്പ പിരിവുകാരനു സംരക്ഷണം ഒരുക്കുന്നതിനാണ് പൊലീസ് പോയതെന്നും ഐജി സെന്തമാരൈ കണ്ണന്‍ പറഞ്ഞു

Top