വലിയൊരു വിഭാഗം ഒപ്പമുള്ളതിന് താൻ എന്ത് ചെയ്യാൻ?; ഖാർഗെ

ഡൽഹി: പാർട്ടിയെ സ്നേഹിക്കുന്ന വലിയൊരു വിഭാഗത്തിൻറെ പിന്തുണയാണ് തനിക്കുള്ളതെന്ന് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുന് മല്ലികാർജുൻ ഖാർഗെ. പാർട്ടിയെ സ്നേഹിക്കുന്നവരുടെ ആശിർവാദം തനിക്കുണ്ട്. പാർട്ടിയുടെ താഴേതട്ടിൽ നിന്ന് ഉയർന്നു വന്ന നേതാവാണ് താൻ. രാഷ്ട്രീയത്തിലേക്ക് എടുത്തു ചാടിയ ആളല്ല. നല്ല അവസരങ്ങൾ സോണിയ ഗാന്ധി തന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഹൈക്കമാൻഡിൻറെ മാർഗനിർദേശങ്ങൾ ലംഘിച്ച് ഭാരവാഹികൾ പ്രചാരണം നടത്തുന്നതിനോട് ഖാർഗെ പ്രതികരിച്ചില്ല. വലിയൊരു വിഭാഗം ഒപ്പമുള്ളതിന് താനെന്ത് ചെയ്യാനെന്ന് അദ്ദേഹം ചോദിച്ചു. നേതാക്കൾ സ്വമേധയാ തനിക്ക് പിന്തുണ നൽകുന്നുതാണ്. അഭ്യർത്ഥന മാനിച്ച് മൂന്ന് പേർ രാജിവെച്ച് പ്രചാരണത്തിനായി തനിക്കൊപ്പം സഞ്ചരിക്കുന്നുവെന്നും ഖാർഗെ പറഞ്ഞു. അതേസമയം, കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന തിരുവനന്തപുരം എം പി ശശി തരൂരിന് മുംബൈയിൽ പ്രവർത്തകരുടെ വമ്പൻ സ്വീകരണം ഒരുക്കി.

Top