‘ഞങ്ങൾ സഹോദരങ്ങൾ, ശത്രുതയില്ല’; തരൂരിന്റെ ആരോപണത്തിൽ മറുപടിയുമായി ഖാർ​ഗെ

ഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ചില നേതാക്കൾ തന്റെ എതിരാളിയായ മല്ലികാർജുൻ ഖാർഗെയെ പരസ്യമായി പിന്തുണയ്ക്കുന്നുവെന്ന ശശി തരൂരിന്റെ ആരോപണത്തിന് മറുപടിയുമായി ഖാർ​ഗെ രം​ഗത്ത്. തങ്ങൾ സഹോദരങ്ങളാണെന്നും പരസ്പരം പ്രതികാരബുദ്ധിയില്ലെന്നുമാണ് ഖാർ​ഗെ പ്രതികരിച്ചത്. “ഞങ്ങൾ സഹോദരങ്ങളാണ്. ചിലർ വേറെ രീതിയിൽ പറഞ്ഞെന്നിരിക്കും. ഞാനത് വ്യത്യസ്തമായി പറയാൻ ആ​ഗ്രഹിക്കുന്നു. ഞങ്ങൾ തമ്മിൽ പക്ഷഭേദമില്ല”. ഖാർ​ഗെ പറഞ്ഞു.

പല പിസിസി മേധാവികളും മുതിർന്ന നേതാക്കളും അവരവരുടെ സംസ്ഥാനങ്ങൾ സന്ദർശിക്കുമ്പോൾ താനുമായുള്ള കൂടിക്കാഴ്ച്ച ഒഴിവാക്കുന്നതായി തരൂർ ആരോപിച്ചിരുന്നു. ഇത് കളിക്കളം പക്ഷഭേദമുള്ളത് ആയതിനാലാണ്. ഈ നേതാക്കളെല്ലാം ഖാർ​ഗെയെ ഊഷ്മളമായി സ്വാ​ഗതം ചെയ്യുന്നുവെന്നും തരൂർ പറഞ്ഞിരുന്നു. “സംവിധാനത്തിൽ പാളിച്ചകളുണ്ട്, അത് നമുക്കെല്ലാവർക്കും അറിയാം. പാർട്ടിയുടെ അധ്യക്ഷ തിരഞ്ഞെടുപ്പ് 22 വർഷമായി നടക്കാത്തതാണ് പ്രശ്‌നം” തരൂർ പറഞ്ഞിരുന്നു.

Top