പ്രധാനമന്ത്രിയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിനെതിരെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ

Mallikarjun Kharge

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പാര്‍ലമെന്റ് സെഷന്‍ നടക്കുന്ന വേളയില്‍ മോദിക്ക് ഈ യാത്ര ഒഴിവാക്കാമായിരുന്നു എന്നാണ് ഖാര്‍ഗെ അഭിപ്രായപ്പെട്ടത്.

പ്രധാനമന്ത്രിയുടെ ആഫ്രിക്ക സന്ദര്‍ശനം അനിവാര്യമല്ലെന്നും പാര്‍ലമെന്റ് മണ്‍സൂണ്‍ സെഷന്‍ ഒഴിവാക്കി അതിന് പോകേണ്ടിയിരുന്നില്ലെന്നും ഖാര്‍ഗെ പറഞ്ഞു.

അഞ്ചു ദിവസത്തെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിനായി തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി പോയത്. റുവാണ്ട, യുഗാണ്‍ഡ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്. 21വര്‍ഷത്തിനിടെ യുഗാണ്‍ഡ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. സന്ദര്‍ശനത്തിന്റെ ഭാഗമായി 200 പശുക്കളെ റുവാണ്ടന്‍ ജനതയ്ക്ക് പ്രധാനമന്ത്രി കൈമാറിയിരുന്നു. ബ്രിക്‌സ് (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) ഉച്ചകോടിയാണ് സന്ദര്‍ശനത്തിലെ മുഖ്യ അജന്‍ഡ.

Top