മോദിയെയും ഷായെയും പിന്തുണച്ച യുവജനങ്ങള്‍ അസ്വസ്ഥരാണ്: മല്ലികാര്‍ജുന ഖാര്‍ഗെ

മുംബൈ: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകര്‍ക്കപ്പെട്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും പിന്തുണച്ചിരുന്ന യുവജനങ്ങള്‍ ഇപ്പോള്‍ അസ്വസ്ഥരാണെന്നും ഖാര്‍ഗെ പറഞ്ഞു.

‘ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകര്‍ക്കപ്പെട്ടിരിക്കുകയാണ്. തൊഴിലില്ലായ്മയും പണപ്പെരുപ്പവും കുതിച്ചുയര്‍ന്നു. സമ്പദ്ഘടനയില്‍ ഇന്ത്യ വളരെ പിന്നിലാണ്. വിലക്കയറ്റത്തില്‍ ബുദ്ധിമുട്ടുകയാണ് ജനങ്ങള്‍. അമിത് ഷായെയും പ്രധാനമന്ത്രി മോദിയെയും പിന്തുണച്ചിരുന്ന യുവജനങ്ങള്‍ വരെ ഇപ്പോള്‍ അസ്വസ്ഥരാണ്’- ഖാര്‍ഗെ പറഞ്ഞു.

Top