മല്ലിക സുകുമാരന്റെ സാരിയില്‍ തീപിടിച്ചു;മോഹന്‍ലാല്‍ രക്ഷകനായി

ന്നലെ ടാഗോര്‍ തീയറ്ററില്‍ നടന്ന സുബ്രഹ്മണ്യ സന്ധ്യയുടെ ഉദ്ഘാടന ചടങ്ങിനിടെ മല്ലികാ സുകുമാരന്റെ സാരിയില്‍ തീ പിടിച്ചു. നിലവിളക്കില്‍ നിന്ന് താഴെ വീണ കര്‍പ്പൂരത്തില്‍ നിന്നുമാണ് തീ സാരിയിലേയ്ക്ക് പടര്‍ന്നത്. സാരിയില്‍ തീ പടരുന്നതുകണ്ട മോഹന്‍ലാല്‍ പടര്‍ന്നുപിടിക്കുന്നതിന് മുമ്പ് തീ അണച്ചു.

ഉദ്ഘാടന ചടങ്ങില്‍ നിലവിളക്കിലെ ആദ്യ തിരി തെളിയിച്ചത് ഡോ. കെ.ജെ. യേശുദാസും നടന്‍ മധുവും ചേര്‍ന്നായിരുന്നു. ശേഷം മോഹന്‍ലാല്‍, കെ.ആര്‍.വിജയ, കെ.ജയകുമാര്‍ എന്നിവര്‍ തിരിതെളിച്ച ശേഷമാണ് മല്ലിക തിരി തെളിയിച്ചത്. ഇതിനിടയില്‍ തിരിയില്‍ നിന്നു തീയോടെ നിലത്തുവീണ കര്‍പ്പൂരമാണ് സാരിയില്‍ തീ പടര്‍ത്തിയ്ത്. ഇത് കണ്ട മോഹന്‍ലാല്‍ ഉടന്‍ തന്നെ വിളക്കിന്റെ ചുവട്ടിലെ പൂ എടുത്ത് തീ കെടു
ത്തുകയായിരുന്നു.

Top