ചിത്രം പങ്കുവെച്ച് പൂര്‍ണിമ;രസകരമായ കമന്റുമായി എത്തി കയ്യടി നേടിയത് അമ്മായിയമ്മയും

പൂര്‍ണിമ ഇന്ദ്രജിത്ത് പങ്കുവെച്ച ചിത്രത്തിന് അമ്മായിയമ്മ മല്ലിക സുകുമാരന്‍ നല്‍കിയ കമന്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പൂര്‍ണ്ണിമ ഇളയ മകള്‍ നക്ഷത്രയെ ചുണ്ടോടു ചേര്‍ത്തുമ്മവയ്ക്കുന്ന ചിത്രമാണ് പങ്കുവച്ചത്. ഈ ചിത്രത്തിന് രസകരമായ കമന്റുമായി എത്തിയ മല്ലികയാണ് ഇപ്പോള്‍ ആരാധകരുടെ കയ്യടി നേടിയിരിക്കുന്നത്.

മകള്‍ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം കുറിപ്പും പൂര്‍ണിമ തന്റെ ഫെയ്‌സ് ബുക്കില്‍ പങ്കുവച്ചിരുന്നു. ‘അടുപ്പം സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നില്ല, അത് വളര്‍ത്തുന്നു! നിങ്ങളുടെ കുഞ്ഞുങ്ങളെ ചേര്‍ത്തു പിടിക്കുക, അവരെ ചുംബിക്കുക, കെട്ടിപ്പിടിക്കുക; എന്തുതന്നെ ആയാലും നിങ്ങള്‍ അവരെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് അവരോട് പറയുക’- എന്നാണ് പൂര്‍ണിമ കുറിച്ചത്.

‘’’Attachment does not hinder independence,it fosters it ! Cuddle our babies, kiss them, hug them; tell them how much you love them more often, no matter what !! ♥️

Posted by Poornima Indrajith on Tuesday, January 28, 2020

ഇതുകണ്ട മല്ലിക അതിന് രസകരമായ മറിപടി നല്‍കുകയായിരുന്നു. ‘സത്യം….. അമ്മക്കും രണ്ടു ബേബീസ് ഉണ്ട്…. മോള് പറഞ്ഞതുപോലെയൊക്കെ ഒന്നു ചെയ്യണമെന്നുണ്ട്….. കണ്ടാല്‍ ഈ വഴിയൊക്കെ ഒന്നു വരാന്‍ പറയണേ…..’ എന്നായിരുന്നു മല്ലികയുടെ മറുപടി.

മല്ലികയുടെ കമന്റ് കണ്ടതോടെ ആരാധകരും മറുപടിയായെത്തി. ഈ വാക്കുകള്‍ കേട്ടാല്‍ ലോകത്ത് എവിടെയാണെങ്കിലും ആ മക്കള്‍ പറന്നെത്തുമെന്നും തിരക്കുകൊണ്ട് അമ്മയെ മറന്നുപോകുന്നതാണെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്. എന്നാല്‍ കമന്റുകള്‍ കൂടിയതോടെ ‘അല്ലെങ്കിലും കൂടാറുണ്ട്…. എന്റെ മൂത്ത മോളെ ഒന്നു ചൊടിപ്പിക്കാന്‍ പറഞ്ഞതല്ലേ…..’ എന്ന മറ്റൊരു കമന്റുമായി മല്ലിക വീണ്ടും എത്തുകയായിരുന്നു.

Top