ഗംഭീര മേയ്‌ക്കോവറുമായി ഫഹദ്; ‘മാലിക്കി’ലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ‘മാലിക്’ എന്ന ചിത്രത്തില്‍ ഗംഭീര മേയ്‌ക്കോവറുമായാണ് ഫഹദ് എത്തുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. അമ്പത്തിയഞ്ചുകാരനായ സുലൈമാന്‍ മാലിക് ആയിട്ടുള്ള ഫഹദിന്റെ ഫോട്ടോയാണ് പോസ്റ്ററിലുള്ളത്.

ഫഹദിന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള സിനിമ കൂടിയാണ് മാലിക്. 27 കോടിയോളം മുതല്‍ മുടക്കുള്ള ചിത്രത്തിനുവേണ്ടി ഫഹദ് 20 കിലോ ഭാരം കുറച്ചത് നേരത്തെ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. 55കാരനായും 20കാരനായും ഫഹദ് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

സുഷിന്‍ ശ്യാമാണ് സംഗീത സംവിധായകന്‍. ബാഹുബലി സ്റ്റണ്ട് ഡയറക്ടറായിരുന്ന ലീ വിറ്റേക്കറാണ് മാലിക്കിന്റെയും സംഘട്ടനത്തിന്റെ കൊറിയോഗ്രാഫി ചെയ്യുന്നത്.

Top