മാലേഗാവ് സ്‌ഫോടനം; പ്രതികളുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി പരിഗണിക്കുന്നു

bombay-highcourt

മുംബൈ: മഹാരാഷ്ട്രയിലെ മാലേഗാവ് പട്ടണത്തില്‍ ഏഴുപേര്‍ മരിക്കാനിടയായ ഇരട്ടസ്‌ഫോടനക്കേസില്‍ പ്രതിയായ സദ്ഹി പ്രജ്ഞാസിംഗിന്റെയും സമീര്‍ കുല്‍ക്കര്‍ണിയുടെയും ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി പരിഗണനയ്ക്ക് എടുക്കുന്നു. കേസ് ആഗസ്റ്റ് പതിമൂന്നിനാണ് പരിഗണിക്കുന്നത്. പ്രധാന പ്രതിയായ ലഫ്റ്റനന്റ് കേണല്‍ പ്രശാന്ത് പുരോഹിതിന്റെ ജാമ്യാപേക്ഷ കോടതി നേരത്തെ തന്നെ പരിഗണിച്ചിരുന്നു.

2008 സെപ്റ്റംബര്‍ 28നാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ ഏഴു പേര്‍ മരിക്കുകയും എണ്‍പതോളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസ് അന്വേഷിച്ച സംസ്ഥാന ക്രൈംബ്രാഞ്ച് ഒരു സംഘം മുസ്ലിം യുവാക്കളെയാണ് പ്രതിചേര്‍ത്തത്. പിന്നീട് മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്.) അന്വേഷണം ഏറ്റെടുത്തതോടെ കേസിന്റെ ദിശമാറുകയായിരുന്നു. പിന്നീട് മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഹേമന്ത് കര്‍ക്കറെയായിരുന്നു അന്വേഷണസംഘത്തലവന്‍. എന്നാല്‍ 2011 ഏപ്രില്‍ മാസത്തില്‍ അന്വേഷണം എന്‍.ഐ.എക്ക് കൈമാറുകയായിരുന്നു.

Top