മാലി​​ദ്വീപിലെത്തുന്ന ടൂറിസ്റ്റുകളില്‍ കൂടുതലും ഇന്ത്യക്കാർ

റ്റ് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെ മറികടന്ന് ഏറ്റവും കൂടുതൽ സന്ദർശകരുമായി ഇന്ത്യ മാലിദ്വീപിന്റെ മികച്ച ടൂറിസ്റ്റ് സോഴ്സായി മാറിയിരിക്കുകയാണ്. ലോക്ക്ഡൗണിന് ശേഷം ദ്വീപ് രാജ്യത്ത് ഇന്ത്യൻ വിനോദസഞ്ചാരികളുടെ വരവ് റഷ്യയേക്കാൾ കൂടുതലായിട്ടുണ്ടെന്ന് മാലിദ്വീപിലെ ടൂറിസം മന്ത്രി ഡോ. അബ്ദുല്ല മൗസൂം അറിയിച്ചു. ഇതിന് മുമ്പ് റഷ്യക്കാരായിരുന്നു മുന്നിൽ.

വരുന്ന ഒരു വർഷത്തിൽ മാലദ്വീപ് ഇന്ത്യയിൽ നിന്ന് കൂടുതൽ വിനോദസഞ്ചാരികളെ പ്രതീക്ഷിക്കുന്നുണ്ടെന്നും ദ്വീപ് രാഷ്ട്രത്തെ ലാഭകരമായ നിക്ഷേപ കേന്ദ്രമാക്കി മാറ്റാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും മൗസൂം ഇന്ത്യ സന്ദർശിച്ചപ്പോൾ പറഞ്ഞു. അടുത്ത വർഷം 15 ദശലക്ഷം വിനോദസഞ്ചാരികൾ എത്തുമെന്ന് ടൂറിസം മന്ത്രി പ്രതീക്ഷിക്കുന്നു. ദ്വീപുകളിലുടനീളമുള്ള ഹോട്ടലുകളിലും താമസ സ്ഥലങ്ങളിലും നിറയുമെന്നും പ്രതീക്ഷിക്കുന്നു.

ടൂറിസം ബബിൾ സ്ഥാപിക്കുന്നതിലേക്ക് രാജ്യത്തിന് നൽകിയ പിന്തുണയ്ക്ക് പ്രധാനമന്ത്രി മോദിയോട് നന്ദി പറഞ്ഞു. ഇന്ത്യൻ വിനോദ സഞ്ചാരികളും സർക്കാർ പിന്തുണയും മൂലം മാലിദ്വീപിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഊ‍ർജ്ജമാണ് ലഭിച്ചിട്ടുള്ളത്.

ടൂറിസത്തിനായി വികസിപ്പിക്കേണ്ട 28 പുതിയ ദ്വീപുകൾ തുറക്കുന്നതുമുതൽ, വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക, കൂടുതൽ തിരക്ക് നേരിടാനുള്ള വിമാനത്താവളത്തിന്റെ ശേഷി വർദ്ധിപ്പിക്കുക, രാജ്യത്ത് നിക്ഷേപം നടത്താൻ ആളുകളെ ക്ഷണിക്കുക തുടങ്ങിയ പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്.

ലോകാരോഗ്യസംഘടനയുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് മാലദ്വീപ് വിനോദസഞ്ചാരത്തിനായി വീണ്ടും തുറക്കാൻ തീരുമാനിച്ചു. ലോകത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തിച്ചേരുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് മാലിദ്വീപിനും കുതിച്ചു കയറാൻ സാധിക്കുന്നുണ്ട്.

Top