മാലിദ്വീപില്‍ സ്‌ഫോടനം ; സ്പീക്കര്‍ മുഹമ്മദ് നഷീദിന് ഗുരുതര പരിക്ക്

മാലിദ്വീപ് : മാലിദ്വീപ് മുന്‍ പ്രസിഡന്റും പാര്‍ലമെന്റ് സ്പീക്കറുമായ മുഹമ്മദ്  നഷീദിന്റെ വീടിനു മുന്നില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍  നഷീദിനും അംഗരക്ഷകനും പരിക്കേറ്റു. പരിക്കേറ്റ നഷീദിനെനേയും അംഗരക്ഷകനേയും പരിക്കുകളോടെ എഡികെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. നഷീദിന്റെ പരിക്ക് ഗുരുതരമാണെന്ന് മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍. വിദേശകാര്യമന്ത്രി അബ്ദുള്ള ഷാഹിദ് സംഭവത്തില്‍ പ്രതികരിച്ചു. നഷീദിനെതിരെ നടന്നത് ഭീരുത്വം നിറഞ്ഞ ആക്രമണമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടി ഓഫീസിലേക്ക് പോകാന്‍ കാറിലേക്ക് കയറുന്നതിനു തൊട്ടുമുന്‍പായിരുന്നു സംഭവം. സ്‌ഫോടനത്തില്‍ ഐ.ഇ.ഡി ഉപയോഗിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉഗ്രസ്‌ഫോടനമായിരുന്നെന്നും കിലോമീറ്റര്‍ അകലേക്ക് സ്‌ഫോടന ശബ്ദം കേട്ടെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.ജനാധിപത്യപരമായി ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണ് മുഹമ്മദ് നഷീദ്.നിലവില്‍ പാര്‍ലമെന്റിലെ ശക്തനായ രണ്ടാമത്തെ നേതാവ് കൂടിയാണ് മുഹമ്മദ് നഷീദ്.

Top