ഞങ്ങളുടെ ജനതയേയും നിങ്ങള്‍ രക്ഷിച്ചു; ഇന്ത്യന്‍ സര്‍ക്കാരിന് നന്ദി പറഞ്ഞ് മാലദ്വീപ് പ്രസിഡന്റ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സര്‍ക്കാരിന് നന്ദി പറഞ്ഞ് മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ നിന്ന് ഇന്ത്യക്കാര്‍ക്കൊപ്പം തങ്ങളുടെ ജനതയേയും രക്ഷപ്പെടുത്തിയതിനാണ് നന്ദിപറച്ചില്‍. ഏഴ് മാലദ്വീപ് സ്വദേശികളായിരുന്നു ഇന്ന് എയര്‍ ഇന്തയില്‍ ചൈനയില്‍ നിന്ന് എത്തിയത്. ട്വിറ്ററിലൂടെയാണ് പ്രസിഡന്റ് തന്റെ നന്ദി അറിയിച്ചത്.

‘ചൈനയിലെ വുഹാനില്‍ താമസിച്ചിരുന്ന ഏഴ് മാലദ്വീപ് സ്വദേശികളെ അവിടെ നിന്ന് ഒഴിപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഡോ.എസ്.ജയശങ്കറിനും ഇന്ത്യന്‍ സര്‍ക്കാരിനും എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. ഇത് നമ്മുടെ രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഉത്തമ ഉദാഹരണമാണ്.’- പ്രസിഡന്റ് ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, ഹുബൈയ് പ്രവശ്യയിലുള്ള വുഹാനില്‍ നിന്ന് ഇന്ത്യയുള്‍പ്പടെയുള്ള എല്ലാ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള തീവ്ര പരിശ്രമത്തിലായിരിക്കുമ്പോള്‍ 2000ത്തിലേറെ പാക്ക് വിദ്യാര്‍ത്ഥികള്‍ ആരുടെയെങ്കിലും സഹായത്തിനായി കേണപേക്ഷിക്കുന്ന കാഴ്ചയാണ് കാണുന്നത്. തങ്ങളുടെ അഭ്യര്‍ഥന പാടെ നിരാകരിച്ച ഇമ്രാന്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് കുട്ടികള്‍ ഉയര്‍ത്തിയിരിക്കുന്നത്. നിങ്ങള്‍ ഇന്ത്യയെ കണ്ട് പഠിക്കണം എന്നാണ് കുട്ടികള്‍ പറയുന്നത്.

Top