മാലദ്വീപില്‍ 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

മാലെ: രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് മാലദ്വീപില്‍ പ്രസിഡന്റ് അബ്ദുള്ള യമീന്‍ 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റിന്റെ വിശ്വസ്തനായ അസിമ ഷുക്കൂറോണ്‍ ടെലിവിഷന്‍ ചാനലിലൂടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

സംശയമുള്ളവരെ അറസ്റ്റുചെയ്യാനും കസ്റ്റഡിയില്‍ വെക്കാനുമുള്ള അധികാരം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയിട്ടുണ്ട്.

പ്രസിഡന്റ് അബ്ദുള്‍ യമീനിനെ ഇംപീച്ച് ചെയ്യാനുള്ള സുപ്രീംകോടതി നീക്കം തടയാന്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുമുണ്ടെന്നും ബി.ബി.സി റിപ്പോര്‍ട്ടു ചെയ്തു. മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിനെയും മറ്റ് പ്രതിപക്ഷ നേതാക്കളെയും വിട്ടയക്കാനുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്തതിനെത്തുടര്‍ന്ന് സര്‍ക്കാരും കോടതിയും തമ്മിലുണ്ടായ ഭിന്നതയാണ് പ്രതിസന്ധിക്ക് വഴിതെളിച്ചത്.

Top