സഹോദരങ്ങള്‍ക്കിടയിലേക്ക് പൗരത്വ നിയമം കൊണ്ടു വന്നത് എന്തിനാണ്; മലേഷ്യ

mahathir

ക്വാലാലംപൂര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ത്യയില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ നിയമം പാസാക്കിയ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്. അക്രമങ്ങള്‍ മാത്രമല്ല ഇന്നലെവരെ സഹോദരങ്ങളെ പോലെ കഴിഞ്ഞിരുന്ന ജനങ്ങള്‍ ഇന്ന് മരിച്ച് വീഴുകയാണ്. അതേസമയം കഴിഞ്ഞ എഴുപത് വര്‍ഷത്തോളം ഒരു പ്രശ്നവുമില്ലാതെ സൗഹാര്‍ദത്തോടെ ജീവിച്ച ജനതക്കിടയിലേക്ക് പൗരത്വ നിയമ ഭേദഗതി കൊണ്ടുവരേണ്ട ആവശ്യമെന്തായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.

മലേഷ്യയില്‍ നടന്ന 2019 ക്വാലാലംപൂര്‍ ഉച്ചകോടിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇന്ത്യക്കെതിരേ ശക്തമായ വിമര്‍ശനങ്ങള്‍ മഹാതിര്‍ ഉന്നയിച്ചത്. മതേതര രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യ മുസ്ലീംങ്ങളുടെ പൗരത്വത്തിനെതിരേയെടുക്കുന്ന നടപടി ഖേദകരമാണെന്നും മഹാതീര്‍ വ്യക്തമാക്കി.

അതേസമയം പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും മലേഷ്യന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന ശരിയല്ലെന്നും കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാതെ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പ്രതികരിക്കുന്നതില്‍ നിന്ന് മലേഷ്യ വിട്ടുനില്‍ക്കണമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നിലവില്‍ അമേരിക്കയടക്കം തങ്ങളുടെ പൗരന്മാരോട് ഇന്ത്യയിലേക്ക് കടക്കരുത് എന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. മാത്രമല്ല ഇന്നലെ വരെ മോദിയെ പ്രശംസിച്ചവര്‍ ഇന്ന് അദ്ദേഹത്തെ പരിഹസിക്കുന്ന കാഴ്ചയാണ് കാണുന്നത്.

Top