മലേഷ്യന്‍ മാസ്റ്റേഴ്‌സ് സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ; സൈന സെമിയില്‍ പുറത്ത്

ക്വാലാലംപുര്‍: മലേഷ്യന്‍ മാസ്റ്റേഴ്‌സ് സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ നിന്നും മുന്‍ ചാമ്പ്യന്‍ സൈന നെഹ് വാള്‍ പുറത്തായി. സെമിഫൈനലില്‍ ലോക ചാമ്പ്യന്‍ സ്‌പെയിന്റെ കരോലിന മാരിനോടാണ് സൈന അടിയറവ് പറഞ്ഞത്. നേരിട്ടുള്ള ഗെയിമുകള്‍ക്ക് തന്നെ സൈന തോല്‍വി സമ്മതിച്ചു. സ്‌കോര്‍: 21-16, 21-13.

കരിയറില്‍ ഇതുവരെയുള്ള 10 മത്സരങ്ങളില്‍ ഇരുവരും അഞ്ച് എണ്ണം വീതം ജയിച്ചിട്ടുണ്ട്. സെമിയില്‍ നസോമി ഒക്കുഹാരയെ തോല്‍പ്പിച്ചാണ് സൈന മുന്നേറിയത്. റാച്ചാനോക് ഇന്റാനോണും ഗോഹ് ജിന്‍ വെയും തമ്മിലാണ് രണ്ടാം സെമി.

Top