സബ്സിഡികൾ നൽകുന്നതിനായി ആധാർ മോഡൽ സ്വീകരിക്കാൻ ഒരുങ്ങി മലേഷ്യ

മലേഷ്യ: ദേശീയ തിരിച്ചറിയൽ സമ്പ്രദായത്തിൽ ഇന്ത്യയുടെ ആധാർ മാതൃക പിന്തുടരാൻ ഒരുങ്ങി മലേഷ്യ. ക്ഷേമ പദ്ധതികളും സർക്കാർ സബ്സിഡികളും ദുരുപയോഗം ചെയ്യുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ഒരു പദ്ധതിക്ക് മലേഷ്യ ഒരുങ്ങുന്നത്.

നരേന്ദ്ര മോദി കഴിഞ്ഞ മെയിൽ കോലാലംപൂരിൽ നടത്തിയ സന്ദർശനത്തിൽ ഇടെയാണ് മലേഷ്യൻ പ്രധാന മന്ത്രി മഹതിർ മുഹമ്മദുമായി ഈ കാര്യം സംസാരിച്ചത്. ഇന്ത്യയ്ക്ക് ഏറെ പ്രാവീണ്യം ഉള്ള, ആധാർ പദ്ധതിയിൽ ഉൾപ്പടെ ഇന്ത്യയുമായി കൈകോർക്കാൻ താൽപ്പര്യം ഉണ്ടെന്ന് മലേഷ്യൻ മാനവശേഷി മന്ത്രി എം കുല സെഗരൻ രേഖപ്പെടുത്തിയിട്ടുണ്ട്.

സെൻട്രൽ ബാങ്ക്, ധനകാര്യ മന്ത്രാലയം, സാമ്പത്തിക കാര്യ മന്ത്രാലയം, മാനവശേഷി മന്ത്രാലയം എന്നിവിടങ്ങളിലെ പ്രതിനിധികളെ അണിചേർത്ത് ഇന്ത്യയുമായി സഹകരിക്കാം എന്ന് കഴിഞ്ഞ ആഴ്ച ഇവർ പറഞ്ഞിരുന്നു. ആധാർ പദ്ധതിക്ക് സമാനമായി ഒന്ന് നടപ്പാക്കുമ്പോൾ അതിന്റെ ചില സവിശേഷതകൾ മലേഷ്യയിൽ പ്രാവർത്തികം ആക്കാൻ കഴിയുമോ എന്നും അവർ ആരാഞ്ഞു. ഇന്ത്യയിൽ നടപ്പാക്കിയത് പോലെ ആധാർ, ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്താൻ സാധിക്കുമോ എന്നും, അങ്ങനെയെങ്കിൽ ക്ഷേമ പെൻഷനുകൾ ഉൾപ്പടെ എല്ലാം നൽകാൻ കഴിയുമല്ലോ എന്നും മലേഷ്യൻ മാനവശേഷി മന്ത്രി എം കുല സെഗരൻ ആരാഞ്ഞു.

ഇന്ധനം, വരുമാനം കുറഞ്ഞവർ, സിംഗിൾ മദർ, തുടങ്ങിയ ഒട്ടേറെ ക്ഷേമ പെൻഷനുകളാണ് മലേഷ്യയിൽ ഉള്ളത്. എന്നാൽ ആധാർ നടപ്പാക്കുമ്പോൾ ഉണ്ടാവുന്ന സ്വകാര്യത, വിവരങ്ങൾ നഷ്ടപ്പെടൽ പോലെയുള്ള പ്രതിസന്ധികളെ കുറിച്ചുള്ള തങ്ങളുടെ ആശങ്കകൾ അവർ പങ്കു വെച്ചു. കാര്യം ഗൗരവമായി ആലോചിക്കാൻ ഒരുങ്ങുകയാണ് മലേഷ്യ ഇപ്പോൾ.

Top