മലേഷ്യ ഓപ്പണ്‍: സിന്ധുവും പ്രോണോയിയും ഇന്ന് രണ്ടാം റൗണ്ടിൽ

മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റൺ രണ്ടാം റൗണ്ടിൽ മലയാളിതാരം എച്ച് എസ് പ്രണോയി, പി കശ്യപ്, പി വി സിന്ധു എന്നിവർ ഇന്നിറങ്ങും. പ്രണോയ് തയ്‌വാന്‍ താരം ചൗ ടിയെന്‍ ചെന്നിനെയും സിന്ധു തായ്‌ലന്‍ഡ് താരം ഫിതായോണ്‍ ചായ്‌വാനെയുമാണ് ഈ ഘട്ടത്തിൽ നേരിടുന്നത്. കശ്യപ് തായ്‌ലന്‍ഡ് താരം കുന്‍ലാവുറ്റ് വിറ്റിഡ്‌സാണിനേയും നേരിടും. ഡബിള്‍സില്‍ ചിരാഗ് ഷെട്ടി- സാത്വിക്‌സായ്രാജ് സഖ്യത്തിനും ഇന്ന് മത്സരമുണ്ട്.

സിന്ധു ആദ്യ റൗണ്ടില്‍ തായ് ലാന്‍ഡ് താരം പോണ്‍പാവീ ചോചുവോംഗിനെ തോല്‍പിച്ചാണ് രണ്ടാം റൗണ്ടിൽ എത്തിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. 21-13, 21-17 എന്നിങ്ങനെയായിരുന്നു സ്കോർ. അതേസമയം സൈന നെഹ്‌വാള്‍ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായി. അമേരിക്കന്‍ താരം ഐറിസ് വാംഗ് ആണ് സൈനയെ തോല്‍പിച്ചത്. സ്‌കോര്‍ 21-11, 21-17. അതേസമയം പി കശ്യപ് തെക്കന്‍ കൊറിയയുടെ ഹിയോ ക്വാംഗ് ഹീയെ നേരിട്ടുള്ള ഗെയിമിൽ (21-12, 21-17) തോൽപ്പിച്ചാണ് രണ്ടാം റൗണ്ടിലേക്ക് കടന്നത്.

Top