മലേഷ്യ ഓപ്പണ്‍: ആദ്യ റൗണ്ടില്‍ പരാജയം ഏറ്റുവാങ്ങി സമീര്‍ വര്‍മ്മ

ലേഷ്യ ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ ചൈനയുടെ ഷീ യൂഖിയോട് പരാജയം ഏറ്റുവാങ്ങി ഇന്ത്യയുടെ സമീര്‍ വര്‍മ്മ. ആദ്യത്തെ രണ്ടു ഗെയിമിലും ഒപ്പത്തിനൊപ്പം ആയിരുന്നു ഇരു താരങ്ങളും. എന്നാല്‍ മൂന്നാം ഗെയിമില്‍ സമീര്‍ വര്‍മ്മയെ പരാജയപ്പെടുത്തി ചൈനീസ് താരം ഷീ വിജയം നേടുകയായിരുന്നു.

12-21 സ്‌കോറിനാണ് സമീര്‍ പരാജയം ഏറ്റുവാങ്ങിയത്. ആദ്യ ഗെയിം 20-22 ഉം രണ്ടാം ഗെയിമില്‍ 23-21മായിരുന്നു സ്‌കോര്‍ നില.

Top