മലേഷ്യ മാസ്റ്റേഴ്സില്‍ പിവി സിന്ധുവും സൈനയും ക്വാര്‍ട്ടറില്‍; പ്രണോയിയും സമീര്‍ വര്‍മയും പുറത്ത്

ക്വാലാലംപൂര്‍: മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പിവി സിന്ധുവും സൈന നേവാളും ക്വാര്‍ട്ടറില്‍ ഇടംപിടിച്ചു. എന്നാല്‍ പുരുഷ വിഭാഗത്തില്‍ എച്ച്എസ് പ്രണോയിയും സമീര്‍ വര്‍മയും പുറത്തായി.

നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ജാപ്പനീസ് താരം അയ ഒഹോരിയെ സിന്ധു തോല്‍പ്പിച്ചത്. സ്‌കോര്‍ 21-10, 21-15 എന്നിങ്ങനെയായിരുന്നു. സൈന സൗത്ത് കൊറിയയുടെ കൗമാരതാരം ആന്‍ സി യങ്ങിനെയാണ് മറികടന്നത്. സ്‌കോര്‍ 25-23, 21-12.

മലയാളിയായ എച്ച് എസ് പ്രണോയില്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്നെങ്കിലും രണ്ടാം റൗണ്ടില്‍ താരം പുറത്താവുകയായിരുന്നു. രണ്ട് സെറ്റിലും ഇന്ത്യന്‍താരം പൊരുതിയെങ്കിലും അന്തിമജയം നേടാനായില്ല.

Top