രാജിവെച്ച മഹാതിര്‍ മുഹമ്മദ് വീണ്ടും മലേഷ്യയുടെ പ്രധാനമന്ത്രിയാകും

ക്വലാലംപുര്‍: ഒരാഴ്ച മുമ്പ് രാജിവെച്ച മഹാതിര്‍ മുഹമ്മദ് വീണ്ടും മലേഷ്യയുടെ പ്രധാനമന്ത്രിയാകും. അന്‍വര്‍ ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള പകതന്‍ ഹാരപ്പന്‍ സഖ്യം തനിക്ക് പിന്തുണയര്‍പ്പിച്ചിട്ടുണ്ടെന്ന് മഹാതിര്‍ മുഹമ്മദ് അറിയിച്ചു. അന്‍വര്‍ ഇബ്രാഹിമുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

പ്രധാനമന്ത്രി പദത്തിലേക്ക് തിരിച്ചെത്താന്‍ ഇപ്പോള്‍ ഭൂരിപക്ഷത്തിന് വേണ്ട പിന്തുണ ലഭിച്ചിട്ടുണ്ടെന്നും തീരുമാനം രാജാവിന് വിട്ട് നല്‍കിയിരിക്കുകയാണെന്നും മഹാതിര്‍ മുഹമ്മദ് വ്യക്തമാക്കി.

പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പദ്ധതിയിടുന്ന അഭ്യൂഹങ്ങള്‍ക്കിടെ തിങ്കളാഴ്ചയായിരുന്നു മഹാതിറിന്റെ രാജി.

1981 മുതല്‍ 2003 വരെ മലേഷ്യയുടെ പ്രധാനമന്ത്രിയായിരുന്നു മഹാതിര്‍. ഇടവേളയ്ക്കുശേഷം 2018-ല്‍ വീണ്ടും അധികാരത്തിലെത്തി.

1993 മുതല്‍ 1998 വരെ അന്‍വര്‍ മഹാതിറിന്റെ ഡെപ്യൂട്ടി ആയിരുന്നു, എന്നാല്‍ ഇവന്റ് പ്രതിപക്ഷ രാഷ്ട്രീയ നേതാവെന്ന നിലയില്‍ അന്‍വറിന്റെ കരിയറിന് തുടക്കമിട്ടു. 2018 ലെ തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി നജീബ് റസാക്കിനെ പുറത്താക്കാന്‍ ഇരുവരും ചേര്‍ന്ന് വീണ്ടും സഖ്യം രൂപീകരിച്ചു.

Top