‘സ്വവര്‍ഗരതി, വ്യഭിചാരം’; കുറ്റക്കാരെ കല്ലെറിഞ്ഞു കൊല്ലാന്‍ നിയവുമായി ബ്രൂണെ ഭരണകൂടം

court order

ക്വാലാലംപുര്‍: സ്വവര്‍ഗരതിയും വ്യഭിചാരവും ബ്രൂണെയില്‍ കൊടുംശിക്ഷ. കുറ്റക്കാരെ കല്ലെറിഞ്ഞ് കൊല്ലുവാനാണ് ബ്രൂണെ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഏപ്രില്‍ മൂന്ന് മുതലാണ് നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വരുന്നത്.

ശരീഅത്ത് നിയമം പിന്തുടരുന്ന ബ്രൂണെയില്‍ വ്യഭിചാരത്തിനും സ്വവര്‍ഗരതിക്കും കര്‍ശന ശിക്ഷ നല്‍കണമെന്നത് ഭരണകൂടം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എന്നാല്‍ വധശിക്ഷ നല്‍കുവാന്‍ ഭരണകൂടം തീരുമാനിച്ചത് ഇപ്പോഴാണ്.

മോഷണക്കുറ്റത്തിന് പിടിക്കപ്പെടുന്നവരുടെ വലതു കൈയും ഇടതുകാലും മുറിച്ച് മാറ്റണമെന്ന നിയമം നടപ്പിലാക്കുവാനും നിര്‍ദേശമുണ്ട്. ഇതോടൊപ്പം തന്നെയാണ് സ്വവര്‍ഗരതിക്കും വ്യഭിചാരത്തിനും വധശിക്ഷ നടപ്പിലാക്കാനും ഭരണകൂടം തീരുമാനിച്ചത്. പുതിയ നിയമപരിഷ്‌കാരമനുസരിച്ച് മോഷണക്കുറ്റത്തിന് ആദ്യതവണ പിടിക്കപ്പെട്ടാല്‍ വലതുകൈ മുറിച്ചുമാറ്റുന്നതാണ്. രണ്ടാമതും മോഷണക്കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ ഇടതുകാലും അറുത്തുമാറ്റും.

അതേസമയം, വധശിക്ഷ നടപ്പിലാക്കുന്നത് മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്നും ഇത് രാജ്യത്തിന്റെ പുരോഗതിയ്ക്ക് തടസമാകുമെന്നും വിമര്‍ശനവും ഉയരുന്നുണ്ട്.

Top