ദേശീയ പുരസ്‌കാരം; ജൂറി ചെയര്‍മാന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല

peranb

മ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നല്‍കാത്തതിന്റെ പേരില്‍ ജൂറി ചെയര്‍മാന്‍ രാഹുല്‍ രാവെയിലിന്റെ ഫേസ്ബുക് പേജില്‍ മലയാളികളുടെ പൊങ്കാല. ഇക്കഴിഞ്ഞ ദിവസമാണ് അവാര്‍ഡ് പ്രഖ്യാപനമുണ്ടായത്. എന്നാല്‍ മമ്മൂട്ടിയുടെ പേരന്‍പിലെ പ്രകടനത്തിന് പുരസ്‌കാരം ലഭിച്ചില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ആരാധകര്‍ ജൂറി ചെയര്‍മാന്റെ ഫേസ്ബുക്ക് പേജില്‍ തെറിയഭിഷേകം നടത്തിയത്.

ഫോട്ടോകളും, ജിഫും, വരികളുമായി വന്‍ തെറിവിളിയാണ് നടക്കുന്നത്. അവാര്‍ഡ് പ്രഖ്യാപനം ഉണ്ടായത് മുതല്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇതേതുടര്‍ന്ന് ചെയര്‍മാന്‍ മമ്മൂട്ടിക്ക് കത്തയക്കുകയുണ്ടായി. താന്‍ അറിയാതെ ആരാധകര്‍ ഒപ്പിച്ച കാര്യത്തിന് മമ്മൂട്ടി ക്ഷമ ചോദിക്കുകയും ചെയ്തു. എന്നിട്ടും ഇവരുടെ പ്രതികരണത്തിന് ശമനം വന്നിട്ടില്ല.

Top