അഗ്‌നിവീര്‍ പരിശീലനത്തിനെത്തിയ മലയാളി മരിച്ചനിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

മുംബൈ: അഗ്‌നിവീര്‍ പരിശീലനത്തിനായി മുംബൈയിലെത്തിയ മലയാളി യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. പത്തനംതിട്ട അടൂര്‍ സ്വദേശിനി അപര്‍ണ.വി.നായരെ(20)യാണ് മുംബൈയിലെ ഹോസ്റ്റല്‍മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടത്. രണ്ടാഴ്ച മുന്‍പാണ് നാവികസേനയിലെ പരിശീലനത്തിനായി അപര്‍ണ മുംബൈയിലെത്തിയതെന്നാണ് വിവരം.

തിങ്കളാഴ്ച രാവിലെ യുവതിയും, ആണ്‍സുഹൃത്തും തമ്മില്‍ വഴക്കിട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് ആണ്‍സുഹൃത്ത് ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറയുന്നു. ഇതിനുപിന്നാലെയാണ് യുവതിയെ മലാദ് വെസ്റ്റിലെ ഐ.എന്‍.എസ്. അംലയിലെ ഹോസ്റ്റല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്.

സംഭവത്തില്‍ മല്‍വാനി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഗ്‌നിവീര്‍ പരിശീലനത്തിനെത്തിയ യുവതിയുടെ മരണത്തില്‍ നാവികസേനയും അന്വേഷണത്തിന് ഉത്തരവിട്ടു.

Top