Malayali students death-chennithala statement

ramesh-chennithala

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 15കാരനായ മലയാളി വിദ്യാര്‍ത്ഥി രജത്തിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി ഉറപ്പ് നല്‍കിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍. സമഗ്രാന്വേഷണം ഉണ്ടാവുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഉറപ്പ് നല്‍കിയതായി ചെന്നിത്തല അറിയിച്ചു.

അതേസമയം മലയാളി വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധം ശക്തമാവുകയാണ്. പൊലീസ് മയക്കുമരുന്ന് ലോബിയുമായി ഒത്തുകളിക്കുകയാണെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. മോഷണം

ആരോപിച്ചാണ് പാന്‍ മസാല കച്ചവടക്കാര്‍ ഒന്‍പതാം ക്ലാസുകാരനായ രജത്തിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. രജത്തിനെ ഇവര്‍ ബൈക്കില്‍ ആശുപത്രിയിലേക്ക് ബൈക്കില്‍ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. സംഭവത്തില്‍ കടക്കാരനേയും മക്കളേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

Top