കര്‍ണാടക പൊതുപ്രവേശനപരീക്ഷയില്‍ ഒന്നാം റാങ്ക് നേടി മലയാളി വിദ്യാര്‍ത്ഥി

exam

ബെംഗളൂരു: കര്‍ണാടകത്തിലെ എന്‍ജിനീയറിങ് ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പൊതുപ്രവേശനപരീക്ഷയില്‍ മലയാളിവിദ്യാര്‍ഥിക്ക് ഒന്നാം റാങ്ക്. എറണാകുളം തൃപ്പൂണിത്തുറ സ്വദേശി ജെഫിന്‍ ബിജുവാണ് എന്‍ജിനീയറിങ് വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയത്.

ജി.ഇ. ഹെല്‍ത്ത്കെയര്‍ ഉദ്യോഗസ്ഥന്‍ തൃപ്പൂണിത്തുറ കറുകപ്പള്ളിയില്‍ ബിജു ജോസഫിന്റെയും മാള വടക്കന്‍ കുടുംബാംഗമായ ഡിംപിളിന്റെയും മകനാണ്. ബെംഗളൂരു മാറത്തഹള്ളി ശ്രീചൈതന്യ ടെക്‌നോ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ജെഫിന്‍.

പൊതുപ്രവേശനപ്പരീക്ഷയില്‍ 180-ല്‍ 174 മാര്‍ക്കാണ് നേടിയത്. സി.ബി.എസ്.ഇ. 12-ാംതരം പരീക്ഷയിലും ജെഫിന്‍ ബിജു കര്‍ണാടകയില്‍ ഒന്നാംറാങ്ക് നേടിയിരുന്നു.ഫാര്‍മസി വിഭാഗത്തില്‍ രണ്ടാം റാങ്കും ജെഫിന്‍ ബിജുവിനാണ്.

Top