ഗുവാഹത്തി ഐ ഐ ടി ഹോസ്റ്റലിൽ മലയാളി വിദ്യാർഥി മരിച്ച നിലയിൽ  

ഗുവാഹത്തി: ഐ ഐ ടി ഗുവാഹത്തിയിൽ മലയാളി വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. സൂര്യനാരായൺ പ്രേം കിഷോർ എന്ന വിദ്യാർഥിയെ ആണ് ഇന്ന് രാവിലെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടില്ല.

മരണവിവരം സംബന്ധിച്ച് ഐഐടി ഗുവഹാത്തി പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ഡിസൈൻ ഡിപ്പാർട്ടുമെന്റിലെ ബിരുദവിദ്യാർഥിയാണ് സൂര്യനാരായൺ. കേരളത്തിലുള്ള കുടുംബാഗങ്ങളെ വിവരമറിയിച്ചതനുസരിച്ച് കുടുംബം ഗുവാഹാത്തിയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.

അസ്വഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

Top