കര്‍ണ്ണാടകയില്‍ കോട്ടയം സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

കോട്ടയം: കോട്ടയത്ത് നിന്ന് കര്‍ണ്ണാടകയിലേക്ക് വിനോദയാത്രയ്ക്ക് പോയ മൂന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങി മരിച്ചു. കോട്ടയം മംഗളം കോളേജില്‍ നിന്ന് പോയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. കര്‍ണാടകയിലെ മാല്‍പെയില്‍ വച്ചാണ് അപകടം. കടല്‍ത്തീരത്തെ പാറക്കെട്ടുകളിലൂടെ നടക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ കാല്‍തെറ്റി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പാമ്പാടി ഉദയംപേരൂര്‍ മൂലമറ്റം സ്വദേശികളായ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.

Top