മുംബൈയില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;രോഗബാധിതരുടെ എണ്ണം 215 ആയി

മുംബൈ: മുംബൈയില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ദക്ഷിണമുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന എറണാകുളം, കോട്ടയം സ്വദേശിനികളായ നഴ്‌സുമാര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.ഇതേ തുടര്‍ന്ന് ഇരുവരുടേയും മലയാളികളടക്കമുള്ള സഹപ്രവര്‍ത്തകരെ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്.

ഇവരുടെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഒരു ഡോക്ടര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗബാധ സ്ഥിരീകരിക്കുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ ഇയാള്‍ നിരവധി ശസ്ത്രക്രിയകള്‍ ചെയ്തതായി സൂചനയുണ്ട്.

മലയാളി നഴ്‌സുമാരടക്കം ആകെ 12 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇന്നു കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 215 ആയി.

Top