കോവിഡ് ബാധിച്ച് കുവൈത്തിൽ മലയാളി നഴ്‌സ് മരിച്ചു

കുവൈത്ത് : കുവൈത്തില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു. റാന്നി കുടമുരുട്ടി സ്വദേശിനി സുമ കുമാരി ആണ് മരിച്ചത്. 48 വയസായിരുന്നു. അബ്ദുള്ള അല്‍ മുബാറക് ഫീല്‍ഡ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം. അവധിക്ക് നാട്ടില്‍ പോയി കുവൈത്തില്‍ മടങ്ങി എത്തിയിട്ട് ഒരു മാസം പിന്നിടുമ്പോഴാണ് ഇവര്‍ കൊറോണ രോഗബാധിതയായത്.

കുവൈത്തിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. കൊറോണ പ്രോട്ടോകാള്‍ പ്രകാരം സംസ്‌കാര ചടങ്ങുകള്‍ക്ക് കുവൈത്ത് കെഎംസിസി പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.

Top