മധുരയിൽ വാഹനാപകടം; മലയാളി വ്യോമസേനാ ഉദ്യോഗസ്ഥൻ മരിച്ചു

കൊച്ചി : മധുരയില്‍ എയര്‍ഫോഴ്‌സിലെ ലീഡിങ് എയര്‍ക്രാഫ്റ്റ്മാന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു. തൊടുപുഴ കുമരമംഗലം നടുവിലേടത്ത് മനോജ് -അജിത ദമ്പതികളുടെ മകന്‍ കൃഷ്ണദാസ് (കണ്ണന്‍-23) ആണ് മരിച്ചത്.

ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ഹമ്പ് ചാടി റോഡില്‍ നിന്ന് തെന്നിയതാണ് അപകട കാരണം. മൃതദേഹം ശനിയാഴ്ച കൊച്ചിയിലെത്തിക്കുമെന്ന് കൊച്ചി നാവിക സേനാവൃത്തങ്ങള്‍ അറിയിച്ചു. രണ്ടര മാസം മുന്‍പാണ് കൃഷ്ണദാസ് അവസാനമായി നാട്ടില്‍ എത്തിയത്. സഹോദരി കൃഷ്ണപ്രിയ.

Top