ബുറൈമിയില്‍ മലയാളി കൊല്ലപ്പെട്ടു; പാക്കിസ്ഥാന്‍ സ്വദേശി അറസ്റ്റില്‍

മസ്‌കറ്റ്: ഒമാനിലെ ബുറൈമിയില്‍ മലയാളി കൊല്ലപ്പെട്ടു. തൃശൂര്‍ പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ് കൊന്ദ്രപ്പശ്ശേരിയാണ് മരിച്ചത്.

ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. രാജേഷിന്റെ തലയ്ക്കാണ് മാരകമായി വെട്ടേറ്റത്. സംഭവത്തില്‍ പാക്കിസ്ഥാന്‍ സ്വദേശിയെ ഒമാന്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

Top