malayali killed in bomb attack in Afghanistan

കാബൂള്‍: അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

കേരളത്തില്‍ നിന്നുള്ള ഐഎസ് കമാന്‍ഡര്‍ സജീര്‍ മംഗലശേരി അബ്ദുള്ള മരിച്ചതായി ഒരു ദേശീയ ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അഫ്ഗാനിസ്ഥാനില്‍നിന്നും മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നുമാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഇതുസംബന്ധിച്ച വിവരം ലഭിച്ചതെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

കഴിഞ്ഞദിവസമാണ് അഫ്ഗാനിസ്ഥാനിലെ നംഗാര്‍ഹര്‍ പ്രവിശ്യയില്‍ അമേരിക്ക വ്യോമാക്രമണം നടത്തിയത്.

എന്നാല്‍ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അമേരിക്കയോ അഫ്ഗാനിസ്ഥാനോ ഇതുസംബന്ധിച്ച അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ലെന്നണ് ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നത്.

വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി സ്വദേശിയാണ് സജീര്‍ മംഗലശ്ശേരി അബ്ദുള്ള. കോഴിക്കോട് എന്‍ ഐ ടിയില്‍നിന്ന് സിവില്‍ എന്‍ജിനിയറിങ് ബിരുദം നേടിയശേഷം യു എ ഇയിലെത്തിയ സജീര്‍ അവിടെനിന്നാണ് വിദേശത്തേക്ക് പോയത്.

Top