ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ സംഘര്‍ഷം: മരിച്ചവരില്‍ ഒരു മലയാളിയും

റായ്പൂര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മരിച്ച പൊലീസുകാരില്‍ ഒരു മലയാളിയും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. കോഴിക്കോട് സ്വദേശി ബിജീഷ് ആണ് മരിച്ചത്.

ഇന്തോ-ടിബറ്റന്‍ ബോര്‍ഡറിലെ ഐടിബിപി പൊലീസുകാരാണ് സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മരിച്ചത്.സംഭവത്തില്‍ ആറുപേരും മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരിലും മലയാളിയുണ്ട്. തിരുവനന്തപുരം സ്വദേശി എസ് ബി ഉല്ലാസിനാണ് പരിക്കേറ്റത്. കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള
പൊലീസുകാരനാണ് വെടിയുതിര്‍ത്തത്.

ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെയ്പില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ (ഐടിബിടി) 45 ബറ്റാലിയനിലെ കദേനാര്‍ ക്യാമ്പില്‍ പോസ്റ്റ് ചെയ്തിരുന്നവര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

തര്‍ക്കത്തിനിടെ ഒരു പൊലീസുകാരന്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുതിര്‍ത്ത പൊലീസുകാരനെയും വെടിവെച്ച് കൊന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി നാരായണ്‍പൂര്‍ എസ്.പി മോഹിത് ഗാര്‍ഗ് അറിയിച്ചു. സംഭവത്തെക്കുറിച്ച് ഐടിബിടി അന്വേഷണം ആരംഭിച്ചു. മാവോയിസ്റ്റുകളെ നേരിടാനാണ് ഐടിബിപി വിഭാഗത്തെയും ചത്തീസ്ഗഡില്‍ വിന്യസിച്ചിരിക്കുന്നത്.

Top