ഐഎസിൽ ചേർന്ന എട്ട് മലയാളികളുടെയും മരണം സ്ഥിരീകരിച്ച് എൻഐഎ

കൊ​ച്ചി: കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍​നി​ന്നും ഭീ​ക​ര സം​ഘ​ട​ന​യാ​യ ഐ​എ​സി​ല്‍ ചേ​ര്‍​ന്ന​വ​രി​ല്‍ എ​ട്ടു പേ​രും അമേരിക്കൻ വ്യോമാക്രമണത്തിൽ കൊ​ല്ല​പ്പെ​ട്ട​താ​യി ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി(​എ​ന്‍​ഐ​എ) യു​ടെ സ്ഥി​രീ​ക​ര​ണം. ഇവരുടെ കേരളത്തിലെ ബന്ധുക്കൾക്ക് ഇതു സംബന്ധിച്ചു നേരത്തെ വിവരം ലഭ്യമായെങ്കിലും എൻഐഎയുടെ സ്ഥിരീകരണം ഇപ്പോളാണുണ്ടാകുന്നത്.

അഫ്ഗാനിസ്ഥാനിലെ കിഴക്കൻ നംഗർഹാർ പ്രവിശ്യയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തി‌ലാണു മരണമെന്നാണു കേരള പൊലീസിനെ എൻഐഎ അറിയിച്ചത്.

തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ അബ്ദുൽ റാഷിദ് അബ്ദുല്ലയുടെ നേതൃത്വത്തിൽ ഐഎസിൽ ചേർന്ന 23 പേരിൽ ഉൾപ്പെട്ടവരാണ് 8 പേരും. അബ്ദുൽ റാഷിദും ഒപ്പമുള്ളവരും ടെലഗ്രാമിലൂടെ പല ഘട്ടങ്ങളായി ബന്ധുക്കളെ അറിയിച്ച മരണങ്ങൾക്കാണ് ഇപ്പോൾ സ്ഥിരീകരണമുണ്ടായത്. അതേ സമയം അബ്ദുൽ റാഷിദ് 2 മാസം മുൻപ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചെങ്കിലും എൻഐഎ സ്ഥിരീകരിച്ച 8 പേരുടെ പട്ടികയിൽ ഇല്ല.

ഇ​താ​ദ്യ​മാ​യാ​ണ് അ​ഫ്ഗാ​നി​ല്‍ ഐ​എ​സി​ല്‍ ചേ​ര്‍​ന്ന​വ​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി എ​ന്‍​ഐ​എ​യു​ടെ ഭാ​ഗ​ത്തു നി​ന്ന് സ്ഥി​രീ​ക​ര​ണം വ​രു​ന്ന​ത്. കൂ​ടു​ത​ല്‍ ന​ട​പ​ടി​ക​ള്‍​ക്കാ​യി എ​ന്‍​ഐ​എ അ​ഫ്ഗാ​ന്‍ സ​ര്‍​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്.

Top