ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

death-hand

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി പെണ്‍കുട്ടിയെ കെട്ടിടത്തില്‍ നിന്നു വീണു മരിച്ച നിലയില്‍ കണ്ടെത്തി. അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി സമീക്ഷ പോള്‍ (15) ആണ് മരിച്ചത്.

ഞായറാഴ്ച പുലര്‍ച്ചെയാണ് താമസിക്കുന്ന കെട്ടിടത്തിന്റെ എട്ടാം നിലയിലെ ബാല്‍ക്കണി വഴി താഴേക്ക് വീണു മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പെരുമ്പാവൂര്‍ സ്വദേശി ബിനു പോളിന്റെയും മേരിയുടെയും മകളാണ് സമീക്ഷ.

മൂന്നു നില താമസിക്കുന്ന ഫ്ളാറ്റുകളും അഞ്ചുനില പാര്‍ക്കിങ്ങും അടക്കമുള്ള എട്ടുനില കെട്ടിടമായിരുന്നു. ഷാര്‍ജ പൊലീസ് പുലര്‍ച്ചെ ഫ്ളാറ്റിലെത്തി സംഭവം പറഞ്ഞപ്പോഴാണ് മാതാപിതാക്കള്‍ വിവരമറിഞ്ഞത്. ഇരട്ടസഹോദരിയായ മേരീഷിനൊപ്പമായിരുന്നു സമീക്ഷ കിടന്നിരുന്നത്. സമീക്ഷ ഉപയോഗിച്ചിരുന്ന ലാപ്ടോപ്പ്, ഹെഡ് ഫോണ്‍, ബൈബിള്‍ എന്നിവ സോഫയിലുണ്ടായിരുന്നു. പൊലീസ് മാതാപിതാക്കളെ ചോദ്യം ചെയ്തു. ഒന്നര വര്‍ഷമായി കുടുംബം ഷാര്‍ജയില്‍ താമസക്കാരാണ്.

Top