ഉംറ കഴിഞ്ഞുവരുന്നതിനിടെ മലയാളി കുടുംബം അപകടത്തില്‍പെട്ടു ; ഒരാള്‍ മരിച്ചു

സൗദി : ഉംറ കഴിഞ്ഞുവരുന്നതിനിടെ മലയാളി കുടുംബം അപകടത്തില്‍പെട്ടു. കുടുംബത്തിലെ മക്കളില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

മലപ്പുറം മഞ്ചേരി തുറക്കല്‍ സ്വദേശി അബ്ദുറസാഖിന്റെ മകള്‍ സനോബര്‍(20) ആണ് മരിച്ചത്. ചെറിയ മകള്‍ തമന്നയെ ഗുരുതര പരിക്കുകളോടെ നസീമിലെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മുസാഹ് മിയയില്‍ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. സനോബര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

Top