കെട്ടിടത്തിന് മുകളില്‍ നിന്നുവീണു; ഒമാനില്‍ മലയാളിക്ക് ദാരുണാന്ത്യം

മസ്‌കത്ത്: ഒമാനില്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് മലയാളിക്ക് ദാരുണാന്ത്യം. ചാത്തന്നൂര്‍ താഴംതെക്ക് കൊച്ചാലുംമൂട് സൗപര്‍ണികയില്‍ സുരേന്ദ്രന്റെ മകന്‍ സജന്‍ലാല്‍ (50) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ മസ്‌കറ്റിലെ താമസ സ്ഥലത്ത് വച്ചായിരുന്നു അപകടം നടന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്നും അറിയിച്ചു.

Top