ദുബായില്‍ മലയാളി യുവാവ് കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് മരിച്ചു

ദുബായ്: ദുബായില്‍ മലയാളി യുവാവ് കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശി സബീല്‍ റഹ്മാന്‍ (25)ആണ് മരിച്ചത്.

തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. സിലിക്കോണ്‍ ഒയാസീസിലുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി വീഴുകയായിരുന്നു.
ഒന്നര വര്‍ഷമായി സബീല്‍ ദുബായില്‍ പ്ലാനിങ് എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു.

Top