30 വര്‍ഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്കും മടങ്ങിയ മലയാളിക്ക് അപകടമരണം

തിരുവന്തപുരം:മുപ്പത് വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങിയ മലയാളി വാഹനാപകടത്തില്‍ മരിച്ചു. എയര്‍പോട്ടില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് മരിച്ചത്. കൊല്ലം സ്വദേശിയായ രാജന്‍ പിള്ളയാണ് മരിച്ചത്.

ഇന്നലെയാണ് രാജന്‍ തിരുവനന്തപുരത്ത് എത്തിയത്. എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയ മക്കള്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.രാജന്‍ പിള്ള ഷാര്‍ജയില്‍ പോലീസില്‍ ജോലി ചെയ്തു വരികയായിരുന്നു.

Top