മുംബൈ വിമാനത്താവളത്തിൽ ലഹരി മരുന്നുമായി മലയാളി പിടിയിൽ

മുംബൈ: മുംബൈ വിമാനത്താവളത്തിൽ ലഹരി മരുന്നുമായി മലയാളി പിടിയിൽ. 18 കിലോ ഹെറോയിനുമായി ബിനു ജോണാണ് പിടിയിലായത്. മുംബൈ വിമാനത്താവളത്തിൽ ഡിആർഐ നടത്തിയ പരിശോധനയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര മാർക്കറ്റിൽ 80 കോടിയോളം വില വരുന്ന ഹെറോയിനാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്.

കഴിഞ്ഞ ദിവസമാണ് വൻതോതിൽ ലഹരി മരുന്നുമായി മുംബൈയിൽ മറ്റൊരു മലയാളിയെ പിടി കൂടിയത്. ഓറഞ്ചിനൊപ്പമാണ് ഇയാൾ ലഹരിമരുന്ന് രഹസ്യമായി കടത്താൻ ശ്രമിച്ചത്. 1476 കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്ന് കടത്തിയ കാലടി സ്വദേശിയായ വിജിൻ വർഗീസിനെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻറ്‌സ്‌ (ഡി.ആർ.ഐ) അറസ്റ്റ് ചെയ്തത്. ലഹരിക്കടത്താനായി ഇയാൾ പഴവർഗ ഇറക്കുമതിക്കുള്ള ലൈസൻസ് ദുരുപയോഗം ചെയ്യുകയും ചെയ്തു.

Top