മെകുനു ചുഴലിക്കാറ്റ്: സലാലയില്‍ കാണാതായവരില്‍ മലയാളിയും

mekunu

മസ്‌ക്കറ്റ്: ഒമാനിലെ സലാലയില്‍ രൂപംകൊണ്ട മെകുനു ചുഴലിക്കാറ്റില്‍ കാണാതായവരില്‍ മലയാളിയും ഉണ്ടെന്ന് റിപ്പോര്‍ട്ട്. കണ്ണൂര്‍ പാലയോട് സ്വദേശി മധുവിനെയാണ് കാണാതായത്. റെയ്‌സൂത് വാദിയില്‍ ഒഴുക്കില്‍പ്പെട്ടാണ് കാണാതായത്.

സലാലയില്‍ റോഡുകള്‍ക്കു പുറമെ നൂറു കണക്കിന് വാഹനങ്ങള്‍ക്കും കൃഷിയിടങ്ങള്‍ക്കും കനത്ത നാശമാണ് ചുഴലിക്കാറ്റ് വരുത്തിവെച്ചത്.

രണ്ട് ദിവസം മുമ്പ് കൊടുങ്കാറ്റ് സലാലയില്‍ ആഞ്ഞടിക്കുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ പ്രവചനം നടത്തിയിരുന്നു. അപകടസാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ വീട് വിട്ട് പുറത്തിറങ്ങരുത് എന്നും സലാല ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ടായിരുന്നു.

Top