അവധി ആഘോഷിക്കാനായി പോയ മലയാളി യുവാക്കള്‍ ഓസ്ട്രിയയില്‍ മുങ്ങി മരിച്ചു

drown-death

ബോള്‍ട്ടന്‍: ബോള്‍ട്ടണില്‍ നിന്നും അവധി ആഘോഷിക്കാനായി പോയ മലയാളി യുവാക്കള്‍ ഓസ്ട്രിയയിലെ വിയന്നയില്‍ മുങ്ങി മരിച്ചു.

ബോള്‍ട്ടണില്‍ താമസിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശിയായ അനിയന്‍ കുഞ്ഞിന്റെയും സൂസന്റെയും മകന്‍ ജോയല്‍ (19 ), റാന്നി സ്വദേശി ഷിബുവിന്റെ മകന്‍ ജെയിസ് (15 ) എന്നിവരാണ് മരിച്ചത്.

ഓഗസ്റ്റ് 19 ഞായറാഴ്ചയാണ് കുടുംബസമേതം അവധി ആഘോഷിക്കാന്‍ ഓസ്ട്രിയയിലേക്ക് തിരിച്ചത്.

ഇവരുടെ ബന്ധുക്കള്‍ വിയന്നയില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

Top