ഓണ്‍ലൈന്‍ ഗെയിമില്‍ മലയാളി യുവാക്കള്‍ക്ക് കൂട്ടായി കിട്ടിയത് ശ്രീനാഥ് ഭാസിയെ

ലോക്ക്ഡൗണ്‍ കാലത്ത് മിക്കവര്‍ക്ും സമയം പോകാനുള്ള ഒരു വഴിയാണ് ഓണ്‍ലൈന്‍ ഗെയ്മുകള്‍. ഒറ്റക്കും ഗ്രൂപ്പായുമൊക്കെ പബ്ജി, കാള്‍ ഓഫ് ഡ്യൂട്ടി വാര്‍സോണ്‍ ഒക്കെ കളിക്കുന്നവരാണ് മിക്കവരും.

ലോക്ക്ഡൗണ്‍കാലത്താണ് ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് ഏറെ ആരാധക പിന്തുണലഭിക്കുന്നത്. ഇങ്ങനെ കാള്‍ ഓഫ് ഡ്യൂട്ടി കളിക്കാന്‍ കേറിയ രണ്ട് മലയാളികള്‍ക്ക് അപ്രതീക്ഷിതമായി കൂട്ടായി കിട്ടിയത് ശ്രീനാഥ്ഭാസിയെ. ആദ്യമൊന്ന് അമ്പരന്ന യുവാക്കള്‍ പിന്നീട് സന്തോഷത്തിലായി. ഭാസിയുമൊത്തുള്ള ഇവരുടെ സംഭാഷണം അടങ്ങിയ ഗെയിമിംഗ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ലൂസിഫര്‍ ഏസ് എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

Top