ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ബെംഗലൂരു: ട്രെയിനില്‍ ബെംഗലൂരു സ്വദേശിനിയായ യുവതിയെ കടന്നുപിടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗലൂരുവില്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവായി ജോലി ചെയ്യുന്ന വി സുനീഷ്(28) ആണ് അറസ്റ്റിലായത്. ഈ മാസം ആറാം തീയതി കൊച്ചുവേളി-മൈസൂരു എക്‌സ്പ്രസിലാണ് സംഭവം നടന്നത്.

ഉറങ്ങിക്കിടക്കുകയായിരുന്ന തന്നെ യുവാവ് പുലര്‍ച്ചെ നാലരയോടെ കടന്നുപിടിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഒച്ചവെച്ചതോടെ ഇയാള്‍ ഓടി. തന്റെ സുഹൃത്തുക്കളെ വിളിച്ചുകൂട്ടിയ യുവതി, തിരുപ്പത്തൂര്‍ സ്റ്റേഷനില്‍ എത്തിയതോടെ അധികൃതരെ വിവരമറിയിച്ച് യുവാവിനെ കൈമാറി.

യുവതിയുടെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് ഇയാള്‍ക്കെതിരെ ലൈംഗിക പീഡന ശ്രമത്തിന് കേസെടുത്തു. കേസ് ജോലാര്‍പേട്ട് റെയില്‍വേ പൊലീസിന് കൈമാറിയതായി കന്റോണ്‍മെന്റ് പൊലീസ് അറിയിച്ചു.

Top