ഒമാനില്‍ മലയാളി യുവാവ് കാറിടിച്ച് മരിച്ചു

മസ്‌കറ്റ്: ഒമാനിലെ സലാലയില്‍ മലയാളി യുവാവ് കാറിടിച്ചുമരിച്ചു. കണ്ണൂര്‍ സ്വദേശി ജിതിന്‍ (26) ആണ് മരിച്ചത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന ജിതിനെ പാഞ്ഞുവന്ന കാറിടിക്കുകയായിരുന്നു.

സലാല നമ്പര്‍ അഞ്ചിലെ മസ്‌കത്ത് ഫാര്‍മസിക്ക് സമീപത്തായിരുന്നു അപകടം നടന്നത്. കാറോടിച്ചിരുന്നതും മറ്റൊരു മലയാളിയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Top