ദുബായില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മലയാളി യുവാവ് അറസ്റ്റില്‍

arrest

ദുബായ്: കോടികളുടെ തട്ടിപ്പ് നടത്തിയ മലയാളി യുവാവ് അറസ്റ്റില്‍.

അടിമാലി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ ജയപ്രസാദിനെ (36) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കമ്പനി മാനേജരുടെ പരാതിയെ തുടര്‍ന്നാണ് യുവാവ് അറസ്റ്റിലായത്.

കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി ജാമ്യം നല്‍കി വിട്ടയച്ചു.

ജോലി ചെയ്തിരുന്ന ദുബായിലെ ജര്‍മന്‍ കമ്പനിയായ ഇസഡ് എഫ് മിഡില്‍ ഈസ്റ്റില്‍ നിന്ന് ജയപ്രസാദ് 3.25 കോടി രൂപ തട്ടിയെടുത്തതായാണ് കമ്പനിയുടെ മാനേജര്‍ പറയുന്നത്.

കമ്പനിയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തോളം അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍.

2015 ജനുവരി മുതല്‍ 2016 ഒക്ടോബര്‍ വരെ കണക്കില്‍ കൃത്രിമം കാണിച്ച് മൂന്നേകാല്‍ കോടി അപഹരിച്ചതായാണ് പരാതി.

കമ്പനിയുടെ കണക്കുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിവരുന്നതിനിടെ ജയപ്രസാദ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

ഇതു സംബന്ധിച്ച് എറണാകുളം റേഞ്ച് ഐജിക്ക് കമ്പനി മാനേജരായ സന്തോഷ് കുറുപ്പ് പരാതി നല്‍കിയിരുന്നു.

ഐജിയുടെ നിര്‍ദേശ പ്രകാരം ജയപ്രസാദിനെതിരെ ജൂലൈ 10ന് പൊലീസ് കേസെടുത്തു.

തുടര്‍ന്ന് ജയപ്രസാദ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു.

അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ കോടതി നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് പിന്നീട് ഇയാള്‍ സിഐ ഓഫീസില്‍ എത്തിയത്.

Top