തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ചെന്നൈ: തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി രഞ്ജിനി (30) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ഫേസ്ബുക്കില്‍ പരിചയപ്പെട്ട കാമുകനെ തേടി രഞ്ജിനി നാല് മാസം മുമ്പാണ് കൃഷ്ണഗിരിയിലെത്തിയത്. യുവതിയുടെ മുഖം പകുതി പൊള്ളലേറ്റ നിലയിലാണ്. സംഭവത്തില്‍ കാവേരിപ്പട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണെന്നാന്ന് പ്രാഥമിക നിഗമനം.

 

Top