നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ മരത്തിലിടിച്ച് വിദേശ മലയാളിയായ യുവാവ് മരിച്ചു

accident

കുമരകം: നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ മരത്തിലിടിച്ച് വിദേശ മലയാളിയായ യുവാവ് മരിച്ചു. കുമരകം ബോട്ടുജെട്ടിക്കു സമീപം വച്ചാപറമ്പില്‍ ഭാഗത്ത് കൊടുവത്രക്കളത്തില്‍ ദാസിന്റെ മകന്‍ വിഷ്ണുദാസ് (25) ആണ് മരിച്ചത്.

ചൊവ്വാഴ്ച കവണാറ്റിന്‍കര താജ് ഹോട്ടലിനു മുന്നിലായിരുന്നു അപകടം. ദുബായില്‍ നിന്നു രണ്ട് മാസത്തെ അവധിക്കെത്തിയ വിഷ്ണു 25ന് തിരികെ പോകാനിരിക്കുമ്പോഴായിരുന്നു ദാരുണ അന്ത്യം.

Top